Sukanya Samriddhi Yojana | സുകന്യ സമൃദ്ധി യോജന (SSAY).

*സുകന്യ സമൃദ്ധി യോജന (SSAY)*
Sukanya Samriddhi Yojana

         10 വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി പരമാവധി പലിശ നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി.ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും കൂടിയ നിക്ഷേപം 1.5 ലക്ഷം (ഒന്നര ലക്ഷം) രൂപയുമാണ്. പരമാവധി 4 വർഷത്തേക്കാണ് നിക്ഷേപം നടത്തേണ്ടത്.

     പ്രത്യേകതകളും നിബന്ധനകളും.          
  1. 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് മാത്രമുള്ളതാണ് പദ്ധതി.

  2. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കിയുള്ളൂ.

 3. പദ്ധതി കാലാവധി അക്കൗണ്ട് തുടങ്ങുന്ന തീയ്യതി മുതൽ 21 വർഷമാണ്.

 4. പോസ്റ്റേറ്റ് ഓഫീസുകളും ദേശസാത്കൃത ബാങ്ക് കളിലും അക്കൗണ്ട് തുടങ്ങാം.

 5. അക്കൗണ്ട് തുടങ്ങുന്ന വർഷം മുതൽ 14 വർഷം നിക്ഷേപം നടത്തണം.

 6. നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും.

 7. ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപം 1000 രൂപയും, ഏറ്റവും കൂടിയ വാർഷിക നിക്ഷേം 1.5 ലക്ഷം രൂപയുമാണ്

 8. വാർഷിക നിക്ഷേപം മാസ തവണകളായി നിക്ഷേപിക്കാം.

 9. ഒരു വീട്ടിൽ 2 പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുടങ്ങാൻ കഴികയുള്ളൂ.

 10.18 വയസ് പൂർത്തീകരിച്ച ശേഷം പെൺകുട്ടിയുടെ വിദ്യാഭ്യാസ ആവിശ്യത്തിനായി അടച്ച തുകയുടെ 50% വരെ കാലാവധിക്കു മുൻപ് പിൻവലിക്കാം.

       ഗുണങ്ങൾ.          

 ഉദാഹരണം- ഒരു വയസുള്ള കുട്ടി

1. പ്രതിമാസം നിക്ഷേപം 1000 രൂപ.അതായത് വാർഷിക നിക്ഷേപം 12000 രൂപ.
      14 വർഷത്തെ നിക്ഷേപം = 12000 X 14 = 168000 രൂപ.
     കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക...
(അതായത് കുട്ടിക്ക് 22 വയസ്സാകുമ്പോൾ = 6,40517 രൂപ.)
2. പ്രതിമാസം നിക്ഷേപം 500 രൂപ അതായത് വാർഷിക നിക്ഷേപം 6000 രൂപ.
14 വർഷത്തെ നിക്ഷേപം 6000 x 14 = 84000 രൂപ.
     കാലവധി എത്തുമ്പോൾ ലഭിക്കുന്ന തുക...
(അതായത് കുട്ടിക്ക് 22 വയസ്സാകുമ്പോൾ = 3,20,259 രൂപ).


      ലഭ്യമാകുന്ന സ്ഥലങ്ങൾ.        
1. പോസ്റ്റോഫീസ്
2. ദേശസാത്കൃത ബാങ്ക്

*സമർപ്പിക്കേണ്ട രേഖകൾ*

1. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്.
2. താമസ സർട്ടിഫിക്കറ്റ് (Residential Certificate).
3. പരിചയപ്പെടുത്തൽ.

*NB*: എപ്പോൾ വേണമെങ്കിലും ഈ പദ്ധതിയിൽ ചേർക്കാൻ സാധിക്കും.

*ഈ പദ്ധതി കൊണ്ട് ഉണ്ടായ നേട്ടങ്ങൾ*

നമ്മുടെ രാഷ്ട്രത്തിൽ പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (ഭൂണഹത്യാ നിരക്ക് കുറഞ്ഞു.35% ൽ നിന്ന് 8.26% ആയി).

*ബേഠി ബഛാവോ ബേഠി പഠാവോ* പെൺകുട്ടിയെ വളർത്തു പെൺകുട്ടിയെ പഠിപ്പിക്കൂ.അതിന് വേണ്ടി കൂടിയാണ് *സുകന്യ സമൃദ്ധി പദ്ധതി* 

Post a Comment

0 Comments