വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് ലഭ്യമാക്കാന്‍ പദ്ധതി

കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും കൈകോർത്ത് കൊണ്ട് വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. ഡോ. തോമസ് ഐസക് പറഞ്ഞതനുസരിച്ച് മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ കുട്ടികളിലേക്ക് എത്തും. കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. ഇത് കൂടാതെ മാതാപിതാക്കൾക്ക് ചിട്ടിയിൽ ചേർന്ന് കൊണ്ട് മക്കൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകാൻ സാധിക്കും.


പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാകും ഈ ചിട്ടിയിൽ ചേരുന്നത് വഴി ലഭിക്കുക. ചിട്ടിയുടെ സല 15,000 രൂപയാണ്. കെ.എസ്.എഫ്.ഇ ആണ് കുടുംബശ്രീക്ക് വേണ്ടി ഈ ചിട്ടി നടത്തുന്നത്. 30 മാസം 500 രൂപവീതം ആണ് അടയ്‌ക്കേണ്ടത്. ഇനി നിങ്ങൾക്ക് മുടക്കാതെ തവണ അടയ്ക്കാൻ കഴിഞ്ഞാൽ ഓരോ 10 മാസം കഴിയുമ്പോഴും കെ.എസ്.എഫ്.ഇ. അടുത്തമാസത്തെ തവണ നൽകും. അങ്ങനെ മൊത്തം 500 രൂപ കെ.എസ്.എഫ്.ഇ അടയ്ക്കും.

ലാപ്‌ടോപ്പ് വാങ്ങാനായി ചിട്ടി തുടങ്ങി മൂന്നാംമാസത്തിൽ പണം നൽകും. ലാപ്‌ടോപ്പ് വിതരണക്കാരെ ഐ.ടി.വകുപ്പ് താത്പര്യപത്രം ക്ഷണിച്ച് നിശ്ചയിക്കും. കുടുംബശ്രീവഴിയാണ് ലാപ്ടോപ്പ് കുട്ടികൾക്ക് നൽകുക. ഓരോ മാസത്തെയും ചിട്ടിയടവിന്റെ രണ്ടുശതമാനം കമ്മിഷനായി കുടുംബശ്രീ യൂണിറ്റിന് ലഭിക്കും. ലാപ്‌ടോപ്പിന് സബ്‌സിഡി തദ്ദേശസ്ഥാപനങ്ങൾ, എസ്.സി, എസ്.ടി വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് ലഭിച്ചേക്കാം. ഈ ചിട്ടി സംബന്ധിച്ചുള്ള ഉത്തരവുകൾ വൈകാതെ പുറത്തിറങ്ങുകയും അതിന് ശേഷം ചിട്ടി തുടങ്ങുകയും ചെയ്യും.

Post a Comment

0 Comments