കേരളത്തിലെ അമ്മമാർക്ക് സാമ്പത്തിക സഹായം 24 മാസം ലഭിക്കാൻ

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിട്ടുള്ളത് കേരളത്തിലെ സ്ത്രീകൾക്ക് 2000 രൂപ സാമ്പത്തിക സഹായം. ലഭിക്കുന്ന ഒരു കാര്യത്തെ കുറിച്ച് ആണ് അതുകൊണ്ട് എല്ലാവരും ഇത് അവസാനം വരെ വായിക്കുക ഇഷ്ടപെട്ടാൽ മറ്റുള്ളവർക്ക് കൂടി പങ്ക് വയ്ക്കുക അതായത് കേരളത്തിലെ സ്ത്രീകൾക്ക് ഏകദേശം 2000 രൂപ വീതം 24 മാസം വരെ ലഭ്യമാകുന്ന ഒരു പദ്ധതിയെ കുറിച്ച് ആണ് ഈ പദ്ധതി മുൻപ് ഉണ്ടായിരുന്നതാണ് പക്ഷേ ഇതിന്ടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത് വളരെ തുച്ഛമായിട്ടുള്ള ആളുകൾക്ക് മാത്രമായിരുന്നു പക്ഷേ ഇപ്പോൾ കേരളത്തിലെ നല്ലൊരു ശതമാനം സ്ത്രീകൾക്കും ഇതിന്ടെ ആനുകൂല്യം ലഭിക്കുന്നതാണ് ഇതിനെ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം നമ്മുടെ ഗവൺ മെന്റ് ഇറക്കിയിട്ടുണ്ട്.ഇത്‌ ആർക്കൊക്കെയാണ് ലഭ്യമാകുക എന്തൊക്കെയാണ് ഈ പദ്ധതി പ്രകാരമുള്ള തുക കിട്ടുവാൻ കാര്യങ്ങൾ ചെയ്യേണ്ടത് എന്നൊക്കെയാണ് ഇനി പറയുവാൻ പോകുന്നത് മാതൃ ജ്യോതി പദ്ധതിപ്രകാരമാണ് കേരളത്തിലെ സ്ത്രീകൾക്ക് ഈ തുക ലഭ്യമാകുന്നത് മുൻപും ഈ പദ്ധതി ഉണ്ടായിരുന്നു പക്ഷേ അന്ന് ഈ പദ്ധതി പ്രകാരമുള്ള തുക കിട്ടി കൊണ്ടിരുന്നത് വളരെ തുച്ഛമായിട്ടുള്ള ആളുകൾക്ക് മാത്രമായിരുന്നു ഏകദേശം 40 ശതമാനത്തിന് മുകളിൽ കാഴച ശക്തി നഷ്ട പെട്ട ഗർഭിണികൾ ആയിട്ടുള്ള സ്ത്രീകൾക്കായിരുന്നു ആദ്യം ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരുന്നത് പക്ഷെ സർക്കാർ അതിന് മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് മറ്റ് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യങ്ങൾ നൽകാൻ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസ്സങ്ങളിൽ ഇതിന്ടെ വിജ്ഞാപനം നമ്മുടെ ഗവൺമെന്റ് ഇറക്കിയിരുന്നു സംസ്ഥാന സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് മുഖേനെയാണ് ഈ തുക നിങ്ങൾക്ക് ഓരോരുത്തർക്കും ലഭ്യമാകുന്നത്.

ഗർഭധാരണത്തിന് ശേഷം നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ് കുട്ടിക്ക് 2 വയസ് ആകുന്നത് വരെയാണ് നിങ്ങൾക്ക് ഈ തുക ലഭ്യമാകുക അപ്പോൾ ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചതിന് ശേഷം നിങ്ങൾക്ക് പ്രതിമാസം 2000 രൂപ വീതം 24 തവണ നിങ്ങൾക്ക് ലഭിക്കും ഏകദേശം 48000 രൂപ നിങ്ങൾക് രണ്ട് വർഷം കൊണ്ട് കിട്ടുന്നതാണ് B P L കാർഡ് ഉള്ള സ്ത്രീകൾക്ക് ആണെങ്കിൽ ഈ പദ്ധതിയിലേക്ക് മുൻഗണന ഉണ്ടായിരിക്കും അവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ തുകകൾ ലഭ്യമാകുവാനുള്ള സാധ്യതകളും മുന്നിൽ കാണുന്നുണ്ട് ഈ പദ്ധതി കൂടുതൽ വ്യാപിപ്പിച്ചതിനെ തുടർന്ന് 12 ലക്ഷം രൂപ സർക്കാർ ഈ പദ്ധതിയിലേക്ക് വകയിരുത്തിയിട്ടുണ്ട് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ പോകുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുടെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കൂടിയിരിക്കുവാൻ പാടുള്ളതല്ല അതായത് ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം നിങ്ങളുടെ വാർഷിക വരുമാനം എന്നുള്ളത്.

അങ്ങനെയാണെങ്കിൽ മാത്രമേ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭ്യമാകുകയുള്ളു ഇനി ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ എന്തൊക്കെ രേഖകൾ ആണ് വേണ്ടത് എന്നുള്ള കാര്യം നോക്കാം നിങ്ങൾ ഏത് ഹോസ്‌പിറ്റലിൽ ആണോ അഡ്മിറ്റ് ആയിരിക്കുന്നത് ആ ഹോസ്പിറ്റലിലെ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് വേണം അതുപോലെ തന്നെ അമ്മയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസും നിങ്ങളീ അപേക്ഷയുടെ കൂടെ വയ്‌ക്കേണ്ടതാണ് നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകളാണ് ആരോഗ്യകരമായി ഉള്ളത് അതിന്ടെ സര്ട്ടിഫിക്കറ്റ് നിങ്ങൾ ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കുവാൻ പോകുമ്പോൾ ഹാജരാക്കേണ്ടത് ആണ് മുൻപ് ഈ പദ്ധതി പ്രകാരമുള്ള തുക കിട്ടി കൊണ്ടിരുന്നത് കാഴ്ച്ചശക്തി കുറവുള്ള ഗർഭിണികളായിട്ടുള്ള സ്ത്രീകൾക്ക് ആയിരുന്നു അതാണ് ഇപ്പോൾ ഗവണ്മെന്റ് വിപുലീകരിച് വിവിധ തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കുമായി എത്തിച്ചിരിക്കുന്നത് അമ്മമാരാകാൻ പോകുന്ന സ്ത്രീകൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി ആണ് ഇത് കാരണം ഈ കാലഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വളരെയധികം ആളുകൾ നമ്മുടെയിടയിൽ തന്നെ ഉണ്ട് ഈ പദ്ധതിയെ കുറിച്ച് അറിവില്ലാത്ത ആളുകൾക്ക് ഇത് എത്തിക്കാൻ ശ്രമിക്കുക ഇത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നമ്മുടെ എല്ലാ അമ്മമാർക്കും ഒരു ആശ്വാസമാകട്ടെ

Post a Comment

0 Comments